Wednesday, 29 January 2014

എയര്‍ടെല്ലിന്റെ ലാഭത്തില്‍ 115.1 ശതമാനം വളര്‍ച്ച

ദില്ലി: ഭാരതി എയര്‍ടെല്ലിന്റെ മൂന്നാം പാദ അറ്റാദായത്തില്‍ 115.1 ശതമാനത്തിന്റെ വളര്‍ച്ച. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 610 കോടി രൂപയാണു കമ്പനിയുടെ ലാഭം.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 248 കോടിയായിരുന്നു കമ്പനിയുടെ പാദവാര്‍ഷിക അറ്റാദായം. തുടര്‍ച്ചയായ 15 പാദങ്ങളില്‍ ലാഭത്തില്‍ ഇടിവുണ്ടായതിനുശേഷമാണു ലാഭത്തില്‍ കുതിച്ചുചാട്ടമുണ്ടായിരിക്കുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റില്‍നിന്നുള്ള വരുമാനം 1736 കോടിയായി. വാര്‍ഷികാടിസ്ഥാനത്തി്‍ 105.2 ശതമാനമാണു വളര്‍ച്ചാനിരക്ക്. കമ്പനിയുടെ മൊത്ത വരുമാനത്തില്‍ 13.3 ശതമാനത്തിന്റെയും വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ 19362 കോടി രൂപയുടെ സ്ഥാനത്ത് ഇക്കൊല്ലം 21939 കോടി രൂപയാണു വരുമാനം.

മികച്ച ഫലം പുറത്തുവന്നതോടെ എയര്‍ടെല്ലിന്റെ ഓഹരി മൂല്യം ഉയര്‍ന്നു.

No comments:

Post a Comment