Tuesday, 28 January 2014

നെക്സസ് സ്മാര്‍ട്ട്ഫോണും, ടാബ്ലെറ്റും അടുത്തവര്‍ഷം ഗൂഗിള്‍ പിന്‍വലിക്കുന്നു

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ സ്മാര്‍ട്ട് ഫോണ്‍, ടാബ് ലെറ്റ് ബ്രാന്റായ നെക്സസ് അടുത്ത വര്‍ഷം പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഈ വര്‍ഷം ഇറങ്ങുന്ന എട്ടിഞ്ച് ടാബ്ലെറ്റായിരിക്കും നെക്സസ് പരമ്പരയിലെ അവസാന പ്രോഡക്ട് എന്നാണ് സൂചന. പ്ലേ എന്ന പേരില്‍ പുതിയ പ്രോഡക്ട് അവതരിപ്പിക്കുവനാണ് ഗൂഗിള്‍ നെക്സസ് പിന്‍വലിക്കുന്നത് എന്നാണ് സൂചന.

റഷ്യന്‍ ടെക്നോളജി ബ്ലോഗറാണ് ഇത് സംബന്ധിച്ച് ഒരു വിശദീകരണം നടത്തുന്നത്. ഇപ്പോള്‍ തന്നെ പ്ലേ എന്ന പേരില്‍ ഗൂഗിള്‍ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ് എന്നിവ അമേരിക്കയില്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് ചെറിയ അളവില്‍ മാത്രമാണ്. ഈ പേരിലേക്ക് നെക്സസ് മാറ്റുവാനാണ് ഗൂഗിള്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

നിലവില്‍ നെക്സസ് പ്രോഡക്ടുക്കള്‍ പുറത്തിറക്കുന്ന ഇലക്ട്രോണിക്ക് നിര്‍മ്മാതക്കള്‍ തന്നെയായിരിക്കും പ്ലേ പ്രോഡക്ടും ഇറക്കുക.

Share this

Artikel Terkait

0 Comment to "നെക്സസ് സ്മാര്‍ട്ട്ഫോണും, ടാബ്ലെറ്റും അടുത്തവര്‍ഷം ഗൂഗിള്‍ പിന്‍വലിക്കുന്നു"

Post a Comment