Friday, 31 January 2014

റൊട്ടെറ്റിങ്ങ് ക്യാമറയുമായി ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍

ദില്ലി: ഓപ്പോ എന്നത് ചൈനയിലെ തരക്കേടില്ലാത്ത ഒരു സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതക്കളാണ്. ശരിക്കും പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ എത്തുന്ന ആപ്പിള്‍ അടക്കമുള്ള പലഫോണുകളുടെയും ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ ഇവരുടെ നിര്‍മ്മാണശാലയിലാണ്. തങ്ങളുടെ പ്രോഡക്ടുകള്‍ക്ക് ഇത്ര പ്രിയം ഉണ്ടെങ്കില്‍ നേരിട്ട് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയാല്‍ എന്താണ് എന്നാണ് ഇവര്‍ ചിന്തിക്കുന്നത്.

ഓപ്പോ എന്‍ 1 എന്നതാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യം ഇറക്കുന്ന ഫോണ്‍. കഴിഞ്ഞ സെപ്തംബറിലാണ് ഈ ഫോണ്‍ ആഗോളതലത്തില്‍ വിപണിയില്‍ എത്തിയത്. 39,000ത്തിന് അടുത്തായിരിക്കും വില. ഗാലക്സി ഫോണിന്‍റെ നിലവാരമാണ് ഇതെന്നാണ് ടെക് വിദഗ്ദര്‍ ആദ്യം നല്‍കുന്ന സൂചന.

ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 13 എംപി ക്യാമറയാണ് വെറും ക്യാമറയല്ല റോട്ടെറ്റ് ചെയ്യാവുന്ന ക്യാമറ അതായത്. ഒരേ സമയം മുന്‍ ക്യാമറയും പിന്‍ക്യാമറയായും ഉപയോഗിക്കാം. 16 ,32 ജിബി മോഡലുകളാണ് ഈ ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 4.2 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം.

Share this

Artikel Terkait

0 Comment to "റൊട്ടെറ്റിങ്ങ് ക്യാമറയുമായി ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍"

Post a Comment