കൊച്ചി: അറ്റ്‌ലസ് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 'ദൃശ്യ'ത്തിന് നാല് അവാര്‍ഡുകള്‍. മികച്ച നടന്‍ (മോഹന്‍ ലാല്‍), സംവിധായകന്‍ (ജിത്തു ജോസഫ്), മികച്ച ചിത്രം, മികച്ച കലാസംവിധാനം (സാബുറാം) എന്നീ അവാര്‍ഡുകളാണ് ദൃശ്യത്തിന് ലഭിച്ചത്. മികച്ച നടിയായി രമ്യ നമ്പീശന്‍ (നടന്‍, ഇംഗ്ലീഷ്), തെരഞ്ഞെടുക്കപ്പെട്ടു.മുകേഷ് രണ്ടാമത്തെ നടനായും (ഇംഗ്ലീഷ്, വസന്തത്തിന്റെ കാല്‍വഴികള്‍), മല്ലിക രണ്ടാമത്തെ നടിയായും (കഥവീട്), 'അയാള്‍' മികച്ച രണ്ടാമത്തെ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.ജനപ്രിയ ചിത്രം -ആമേന്‍ .
മറ്റ് അവാര്‍ഡുകള്‍: ബാലചിത്രം -'ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍', ബാലതാരം -സനൂപ് സന്തോഷ് (ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍), തിരക്കഥാകൃത്ത് -പി. അനന്ത പദ്മനാഭന്‍ (ഓഗസ്റ്റ് ക്ലബ്ബ്), ഗാനരചന -പ്രഭാവര്‍മ, ഡോ. മധു വാസുദേവന്‍ (നടന്‍), സംഗീതം -രതീഷ് വേഗ (ഒറീസ), ഗായകന്‍ -നജീം ഇര്‍ഷാദ് ( ദൃശ്യം, ഇമ്മാനുവല്‍), ഗായിക -ജ്യോത്സ്‌ന (സക്കറിയയുടെ ഗര്‍ഭിണികള്‍), ഛായാഗ്രാഹകന്‍ -ഉദയന്‍ അമ്പാടി (ഇംഗ്ലീഷ്), ചിത്ര സംയോജകന്‍ -സോബിന്‍ കെ.സോമന്‍ (അയാള്‍), ശബ്ദലേഖകന്‍ -തപസ് നായിക് (നടന്‍), കലാസംവിധായകന്‍ -സാബുറാം (മെമ്മറീസ്, ദൃശ്യം), വസ്ത്രാലങ്കാരം -എസ്.ബി.സതീഷ് (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്), ചമയം -രഞ്ജിത്ത് അമ്പാടി (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ടീന്‍സ്), നവാഗതപ്രതിഭ -നിരഞ്ജയ് (ബ്ലാക്ക് ബട്ടര്‍ഫൈ്‌ള), നവാഗത സംവിധായകര്‍ -സജിന്‍ ബാബു (അസ്തമയം വരെ), അബിന്‍ ജേക്കബ് (തോംസണ്‍ വില്ല), കൃഷ്ണജിത്ത് എസ്. വിജയന്‍ (ഫ്ലാറ്റ് നമ്പര്‍ 4ബി), വിനോദ് കുമാര്‍ (ടെസ്റ്റ് പേപ്പര്‍). ഒറീസ, കുന്താപുര, വസന്തത്തിന്റെ കനല്‍ വഴികള്‍, പകരം എന്നിവയ്ക്ക് സ്‌പെഷല്‍ ജൂറി പുരസ്‌കാരം ലഭിച്ചു.

നടന്മാരായ ടി.ജി. രവി, മാള അരവിന്ദന്‍, സംഗീത സംവിധായകന്‍ എ.ജെ. ജോസഫ് എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം നല്‍കും.ഡോ. പി.എസ്. രാധാകൃഷ്ണന്റെ 'ദൃശ്യഹര്‍ഷത്തിന്റെ സമയരേഖകള്‍', പി.കെ. ശ്രീനിവാസന്റെ 'കോടമ്പാക്കം ബ്ലാക്ക് ആന്‍ഡ് വൈറ്റ്, ഡോ. വി. ലിസി മാത്യുവിന്റെ 'മണ്ണിന്റെ മണമുള്ള ഈണങ്ങള്‍', ചാക്കോ ഡി. അന്തിക്കാടിന്റെ 'വംശനാശം സംഭവിക്കുന്നവരെക്കുറിച്ചുള്ള കപട വിലാപങ്ങള്‍' എന്നീ ലേഖനങ്ങള്‍ക്കും പുരസ്‌കാരം ലഭിച്ചു.
കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് തേക്കിന്‍കാട് ജോസഫ്, അറ്റ്‌ലസ് ചെയര്‍മാന്‍ എം.എം. രാമചന്ദ്രന്‍, ക്രിട്ടിക്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബാലന്‍ തിരുമല, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഏപ്രിലില്‍ കൊച്ചിയില്‍വെച്ച് അവാര്‍ഡ് ദാനം നടത്തും.

0 Comment to "ക്രിട്ടിക്‌സ് അവാര്‍ഡ് 'ദൃശ്യം' മികച്ച ചിത്രം മോഹന്‍ലാല്‍ നടന്‍ രമ്യ നമ്പീശന്‍ നടി"
Post a Comment