Sunday, 26 January 2014

സി.സി.എല്‍ : ആദ്യജയം കേരളാ സ്‌ട്രൈക്കേഴ്‌സിന്

ബംഗളുരു: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ കേരളാ സ്‌ട്രൈക്കേഴ്‌സിന് വിജയം.തെലുങ്കു വാരിയേഴ്‌സിനെതിരെ അവസാന പന്തിലായിരുന്നു സ്‌ട്രൈക്കേഴ്‌സിന്റെ വിജയം.തെലുങ്കു വാരിയേഴ്‌സിന്റെ ഫീല്‍ഡിങ്ങിന്റെ പിഴവാണ് കേരളാ സ്‌ട്രൈക്കേഴ്‌സിന് നാടകീയ വിജയം സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെഞ്ഞെടുത്ത തെലുങ്കു വാരിയേഴ്‌സിലെ 38 റണ്‍സ് എടുത്ത ആദര്‍ശിന്റെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. 143 റണ്‍സ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച കേരള സ്‌ട്രൈക്കേഴ്‌സ് അവസാന പന്തില്‍ മൂന്ന് റണ്‍സെടുത്താണ് ആദ്യവിജയം നേടിയത്. കേരള സ്‌ട്രൈക്കേഴ്‌സിനു വേണ്ടി ബിനീഷ് കൊടിയേരി 42 റണ്‍സും 2 വിക്കറ്റുകളും വീഴ്ത്തി. 12 റണ്‍സോടെ രാജീവ് പിള്ള പുറത്താകാതെ നിന്നു.

Share this

Artikel Terkait

0 Comment to "സി.സി.എല്‍ : ആദ്യജയം കേരളാ സ്‌ട്രൈക്കേഴ്‌സിന്"

Post a Comment