Saturday, 25 January 2014

പാല്‍ നല്‍കുന്ന എടിഎമ്മുമായി അമുല്‍

ആനന്ദ്: ഇന്ത്യയിലെ ഏറ്റവും വലിയ പാല്‍ ഉത്പാദകരായ അമൂല്‍ പുതിയ പരീക്ഷണവുമായി രംഗത്ത്. പണത്തിനായി എടിഎമ്മിനെ ആശ്രയിക്കുന്നത് ഇന്ന് ജീവിതത്തിന്‍റെ ഭാഗമായി മാറി കഴിഞ്ഞു. ഇപ്പോഴിതാ പാല്‍ ഒഴുകുന്ന എടിഎമ്മും അവതരിച്ചിരിക്കുന്നു. ആനന്ദിലെ അമുല്‍ ഡയറിക്ക് മുന്നിലുള്ള any time milk എന്ന സംവിധാനത്തിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

പത്തു രൂപ നിക്ഷേപിച്ചാല്‍ 300 മില്ലിലിറ്റര്‍ പാലിന്‍റെ ഒരു പായ്ക്കറ്റ് ഉപഭോക്താവിന് ലഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ എടിഎം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ വ്യാപകമാക്കാനാണ് അമുലിന്‍റെ പദ്ധതി. പാലിന് പുറമേ പാല്‍ ഉപ ഉത്പന്നങ്ങളും ഈ എടിഎം വഴി വിതരണം ചെയ്യാന്‍ അമുലിന് പദ്ധതിയുണ്ട്. ചീസ്, ചോക്ലേറ്റ്, ഐസ്ക്രീം എന്നിവയാണ് പുതുതായി എടിഎം വഴി വിതരണം ചെയ്യുക

Share this

Artikel Terkait

0 Comment to "പാല്‍ നല്‍കുന്ന എടിഎമ്മുമായി അമുല്‍"

Post a Comment