ഹൈഎന്‍ഡ് ഫോണുകളുടെ അതേ രൂപഭാവത്തില്‍ വില അല്പം കുറഞ്ഞ മോഡലുകളിറക്കുക എന്നത് മൊബൈല്‍ ഹാന്‍ഡ്സെറ്റ് കമ്പനികളുടെ തന്ത്രമാണ്. വില കുറയുന്നതിനനുസരിച്ച് സ്പെസിഫിക്കേഷനുകളിലും അല്പം കുറവുണ്ടാകുമെന്ന് മാത്രം. മിനി വെര്‍ഷനുകള്‍ എന്നാണിതിനെ വിളിക്കുക. സോണി എക്സ്പീരിയയുടെയും സാംസങ് ഗാലക്സി എസ്4 ന്റെയും മിനി വെര്‍ഷനുകള്‍ വിപണിയിലെത്തിയിട്ട് ഏറെക്കാലമായി.
എല്ലാവരുമിങ്ങനെ മിനി വെര്‍ഷനുകള്‍ മത്സരിച്ചിറങ്ങുമ്പോള്‍ ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്സിന് വെറുതെയിരിക്കാന്‍ പറ്റുമോ? അവരുമിറക്കി ഒരു ചെറുവെര്ഷന്. കാന്‍വാസ് ടര്‍ബോ എന്ന സൂപ്പര്‍ഹിറ്റ് ഫോണിന്റെ ചെറിയ പതിപ്പാണ് കാന്‍വാസ് ടര്‍ബോ മിനി ( Micromax Canvas Turbo mini ) എന്ന പേരില്‍ മൈക്രോമാക്സ് വില്പനയ്ക്കെത്തിച്ചിരിക്കുന്നത്.
കാന്‍വാസ് ടര്‍ബോയ്ക്ക് 16,500 രൂപയാണ് വിലയെങ്കില്‍ ടര്‍ബോ മിനിക്ക് 14,490 രൂപ കൊടുത്താല്‍ മതി. ടര്‍ബോ അഞ്ചിഞ്ച് സ്ക്രീനാണെങ്കില്‍ ടര്‍ബോ മിനി 4.7 ഇഞ്ച് സ്ക്രീനാണെന്ന് മാത്രം. ഇതുപോലെ എല്ലാ കാര്യങ്ങളിലും അല്പം കുഞ്ഞനാണ് ടര്‍ബോ മിനി.
720 X1280 പിക്സല്‍സ് റിസൊല്യൂഷനുള്ള 4.7 ഇഞ്ച് എച്ച്.ഡി. ഐ.പി.എസ്. ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെഷനിലോടുന്ന ഡ്യുവല്‍ സിം മോഡലാണിത്. 1.3 ഗിഗാഹെര്‍ട്സ് ക്വാഡ്കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയാണിതിലെ ഹാര്ഡ്വേര് സവിശേഷതകള്‍.
ഫോട്ടോഗ്രാഫി പ്രേമികളെ തൃപ്തിപ്പെടുത്തുംവിധം എല്‍.ഇ.ഡി. ഫ് ളാഷോടു കൂടിയ എട്ട് മെഗാപിക്സല്‍ ക്യാമറയും അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.
കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, മൈക്രോ-യു.എസ്.ബി., ബ്ലൂടൂത്ത് സംവിധാനങ്ങളുണ്ട് ടര്‍ബോ മിനിയില്‍ . 1800 എം.എ.എച്ച്. ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ആറു മണിക്കൂര്‍ സംസാരസമയവും 180 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. കറുപ്പ്, നീല, വെളുപ്പ് നിറങ്ങളിലാണ് ടര്‍ബോ മിനി പുറത്തിറങ്ങുക.
കമ്പനി വെബ്സൈറ്റില്‍ ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ടര്‍ബോ മിനി എന്ന് വില്പനയ്ക്കെത്തുമെന്ന കാര്യം മൈക്രോമാക്സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫ് ളിപ്കാര്‍ട്ട് തുടങ്ങിയ ഇ-ടെയ്ലിങ് സൈറ്റുകള്‍ ഫോണിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
മൈക്രോമാക്സിന്റെ തന്നെ മറ്റു മോഡലുകളോടായിരിക്കും ടര്‍ബോ മിനിക്ക് മത്സരിക്കേണ്ടിവരിക. കാന്‍വാസ് മാഗ്നസ് (14,399 രൂപ), കാന്‍വാസ് 4 (വില 14,508 രൂപ), കാന്‍വാസ് ഡൂഡില്‍ (വില 14,599 രൂപ) എന്നിവയെല്ലാം ഈ വിലനിലവാരത്തില്‍ ലഭിക്കുന്ന മൈക്രോമാക്സ് ഫോണുകളാണ്.

0 Comment to "14,490 രൂപയ്ക്ക് ടര്‍ബോ മിനി"
Post a Comment