Tuesday 28 January 2014

ഫേസ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താന്‍ ഒരു ആപ്ലികേഷന്‍

ലണ്ടന്‍: ഫേസ്ബുക്കിലെ വ്യാജന്മാരെ പിടിക്കാന്‍ ഒരു ഫേസ്ബുക്ക് ആപ്പ് വികസിപ്പിച്ചിരിക്കുന്നു. ഫേക്ക്ഓഫ് എന്ന് പേരിട്ടിരിക്കുന്നത് ആപ്പ് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികളെ തിരിച്ചറിയാന്‍ സഹായിക്കും. നിങ്ങള്‍ക്ക് വരുന്ന ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ശരിക്കും ഉള്ള ആളുകള്‍ തന്നെയാണോ എന്ന് തിരിച്ചറിയാന്‍ ഫേക്ക് ഓഫ് നിങ്ങളെ സഹായിക്കും.

വിവിധ തലങ്ങളിലാണ് ഈ ആപ്ലികേഷന്റെ പ്രവര്‍ത്തനം, ഫേക്ക്ഓഫ് ആപ്ലികേഷന്‍ പ്രൊഫൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത് നിങ്ങളുടെ സുഹൃത്ത് ലിസ്റ്റ് നിരന്തരം പരിശോധിക്കും. എന്നിട്ട് സുഹൃത്തുക്കളെ ഒന്ന് മുതല്‍ പത്തുവരെ റാങ്കുകളില്‍ ഉള്‍പ്പെടുത്തും.ലിസ്റ്റിലെ സംശയാസ്പദമായ പ്രൊഫൈലുകളില്‍ നിരന്തരം ആപ്ലികേഷന്‍ നിരീക്ഷിക്കും. എന്തെങ്കിലും അസാധാരണമായ കാര്യങ്ങള്‍ ആ പ്രൊഫൈലുകളില്‍ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും.

പ്രൊഫൈലുകളില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് എവിടന്നെങ്കിലും മോഷ്ടിച്ചതാണോയെന്നും പരിശോധിക്കും. ഇങ്ങനെ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. 15,000 പേരുടെ പ്രൊഫൈലിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ആപ്ലികേഷന്‍ ഉപയോഗിക്കുന്നത്. ഇസ്രയേല്‍ ആസ്ഥാനമാക്കിയ ഫേസ്ബുക്ക് ആപ്ലികേഷന്‍ ഉണ്ടാക്കിയത്.

135 കോടിയോളം അംഗങ്ങള്‍ ഉള്ള ഫേസ്ബുക്കില്‍ 10 ശതമാനം വ്യാജന്മാരാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും കുറ്റകൃത്യങ്ങള്‍ക്കും ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് ഇത് തടയുവാന്‍ പുതിയ ആപ്ലികേഷന്‍ വഴി സാധിക്കും എന്നാണ് കരുതുന്നുണ്ട്.

Share this

0 Comment to "ഫേസ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താന്‍ ഒരു ആപ്ലികേഷന്‍"

Post a Comment