Wednesday 29 January 2014

ബ്രിട്ടീഷ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയെ ഗൂഗിള്‍ വാങ്ങി

ലണ്ടന്‍: ബ്രിട്ടീഷ് ടെക്നോളജി സ്റ്റാര്‍ട്ട് അപ് ഡീപ് മൈന്റ് ഗൂഗിള്‍ ഏറ്റെടുത്തു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അടക്കമുള്ള തങ്ങളുടെ ഭാവി പദ്ധതികള്‍ക്ക് ഉതകുമെന്ന വിശ്വാസത്തിലാണ് ഗൂഗിളിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ട്. 4 കോടി ബ്രിട്ടീഷ് പൗണ്ടിനാണ് ഏറ്റെടുക്കല്‍ നടത്തിയതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2014 ല്‍ ഒരു മാസം തികയും മുന്‍പ് ഗൂഗിള്‍ ഏറ്റെടുക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഡീപ് മൈന്റ്. രണ്ട് വര്‍ഷം മുന്‍പാണ് ഡീപ് മൈന്റ് രൂപീകൃതമായത്. അമേരിക്കയ്ക്ക് പുറത്ത് ഗൂഗിള്‍ ഇത്രയും വലിയ തുകയ്ക്ക് ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ഇത് ആദ്യമായണ്.

മനുഷ്യന്റെ ചിന്ത ശക്തി ടെക്നോളജിക്കലായി പുനര്‍നിര്‍മ്മിക്കുകയെന്നാണ് ഈ കമ്പനി ലക്ഷ്യമിടുന്നത്. ന്യൂറോ ശാസ്ത്രകാരനായ ഡെമീസ് ഹാസ്ബിസാണ് ഈ കമ്പനിയുടെ സ്ഥാപകന്‍. അടുത്ത പത്ത് വര്‍ഷത്തില്‍ അത്ഭുതകരമായ കണ്ടുപിടുത്തങ്ങള്‍ നടത്തുമെന്നാണ് ഡീപ് മൈന്‍റ് അവകാശപ്പെട്ടത്. ഇനി അത് ഗൂഗിളിലൂടെ ലഭ്യമാകും എന്നാണ് ഈ ഏറ്റെടുക്കല്‍ വ്യക്തമാക്കുന്നത്. റോബോര്‍ട്ട് അടക്കമുള്ള ഗൂഗിള്‍ എക്സ് പ്രോജക്ടിനായണ് ഈ ഏറ്റെടുക്കല്‍ എന്നും റിപ്പോര്‍ട്ട് ഉണ്ട്.

Share this

0 Comment to "ബ്രിട്ടീഷ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയെ ഗൂഗിള്‍ വാങ്ങി"

Post a Comment