Tuesday 28 January 2014

ഇജ്ജ് ഇതൊന്ന് കാണ്...

പ്രിയപ്പെട്ട ഫാത്തിമ,

ഞാനിന്നലെ ഫ്രസലാല മൊബൈല്‍സ്‌യ്ത്ത എന്ന സിനിമ കണ്ട്. എന്തൊരു പടാ! നിന്നോട് അതിന്റെ വിശേഷാ ഇന്ന് പറയാന്ള്ളത്. അഫ്‌സലാ ഇതിലെ നായകന്‍, ഷഹാന നായികേം.

അഫ്‌സലിന്റെ മാമന്‍ അവന്് ഇട്ടുകൊട്ത്ത കൈഫോണിന്റെ പീടിക്യാണ് ഫ്രസലാല മൊബൈല്‍സ്‌യ്ത്ത . സഹായത്തിന് ഓന്റെ ചങ്ങായി ബിനോയിനെ കൂടെ കൂട്ടി. ബിനോയി ആള് ഉസാറാ.... രസികന്‍. കച്ചോടം ജോറായിറ്റ് അങ്ങനെ നടക്കുമ്പൊ, അടുത്തുള്ള വേണുമാഷ്‌ടെ പാരലില്‍ കോളേജില്‍ പഠിക്കുന്ന ഷഹാന എന്ന നല്ല മൊഞ്ചത്തീടെ മൊബൈലിന്റെ ബാലന്‍സ് തീര്‍ന്നു; സലാലേന്റെ തൊട്ടുമുമ്പിലെ ബസ് സ്റ്റോപ്പില്‌വെച്ച്. ഓള് നേരെ സലാല മൊബൈല്‍സില് കേറി അഫ്‌സലിനോട് നൂറ് ഉറുപ്പ്യക്ക് ടോപ്പ് അപ്പ് ചെയ്യാന്‍ പറഞ്ഞ്. ആ മൊഞ്ചത്തീനെ കണ്ടപ്പോ ഓന്റെ ബാലന്‍സ് തീര്‍ന്നു. 'കണ്ടപ്പോത്തന്നെ മൊഹബ്ബത്ത്‌യ്ത്ത എന്ന് പറയും ചെലര്. ഇനി കൊറേക്കൂടി സ്റ്റൈലാവാണന്ന് ഇണ്ടെങ്കില് ഫ്രഘ്്വവ മറ ശഹിീറ ീഹഷസറയ്ത്ത എന്ന് പറഞ്ഞോളീന്‍. എന്തായാലും സംഗതി കളറായി.
ഓന് ഓളോട് ഫ്രഅന്നെ എനക്ക് ഇശ്ടപ്പെട്ടുയ്ത്ത എന്ന് പറയാന്‍ ഒരു ബേജാറ്. അത് മാത്രമല്ല ഒരു ധൈര്യം ഇല്ലായ്ക. ബിനോയ് കൊറേ നിര്‍ബന്ധിച്ച് നോക്കി. അഫ്‌സലിന്‌ണ്ടോ അയിനൊക്കെ കഴിയുന്നു? ഓന്ന് ഓളെ കാണുമ്പം വെറയല്‍ തന്നെ വെറയല്‍. അതിന്റെടയ്ക്ക് ആ ശെയ്ത്താന്‍ മനാഫ് ഫ്രഓള് എന്റെ രാജകുമാര്യാ...മുത്താ.. തേനാ... കരളായ്ത്ത എന്നും പറഞ്ഞ് ഒരു വരവ്. അതോടെ മ്മളെ അഫ്‌സലിന്റെ കാറ്റ് തീര്‍ന്നൂന്ന് പറഞ്ഞാമതി. അതിനിടയ്ക്കാണ് മൊബൈലിന്റെ പാര്‍ട്‌സുകള്‍ വാങ്ങാന്‍ അഫ്‌സല് കോയമ്പത്തൂര്‍ക്ക് പോയത്. അവ്ട്ന്നാ ഓന്റെ ജീവിതം തന്നെ മാറ്റിമറിച്ച, ആ പഹയനെ കാണ്ന്നത്. മ്മളെ തമിഴിലെ സന്താനം ഇല്ലേ, ഓനാ അത് നല്ല സ്റ്റയിലായിട്ട് അഭിനയിച്ചത്.

മൂപ്പര് എഞ്ചിനീയറിങ് കോളേജില്‍ നിന്ന് ചാടിപ്പോന്നതാണത്രെ! കാഞ്ഞ ബുദ്ധ്യാ... സ്വന്തമായിട്ട് ചില സോഫ്റ്റ്‌വെയറൊക്കെ ഇണ്ടാക്കും. മൂപ്പര് താമസിക്കുന്ന സ്ഥലംതന്നെ ഒരു ഒന്നൊന്നര ഐറ്റാ... അന്നവിടെ താമസിച്ച അഫ്‌സലിനും ഓന്റെ സുഹൃത്തിനും അയ്യാള് ഒരു സോഫ്റ്റ് വെയറ് വെറുതെ കൊടുത്തു. സംഗതി എന്താന്നറിയ്യോ... രണ്ടാള് തമ്മില്‍ ഫോണ്‍ ചെയ്യുമ്പോ മൂന്നാമതൊരാള്‍ക്ക് ചോര്‍ത്തി കേള്‍ക്കാന്‍ പറ്റുന്ന ഒരു അലുക്കുലുത്ത് സോഫ്റ്റ്‌വെയറ്...

ബാക്കീള്ള സില്‍മേന്റെ ഹിക്ക്മത്ത് ഒന്നും ഞാന്‍ പറേന്നില്ല. ദുല്‍ഖറും നസ്രീം നല്ല ജോട്യാ... മ്മക്ക് കൊത്യാവും. അവരുടെ പ്രേമോം, നോട്ടോം ചിരീം എല്ലാം നല്ല ജോറായിറ്റ് അനുഭവിക്കാം. അതൊക്കെ കണ്ടാല്‍ രണ്ടാമതും ഒരു മൊഞ്ചത്തീനെ പ്രേമിച്ചാലോന്ന് തോന്നും. കുഞ്ചനും മാമുക്കോയയും ടിനിടോമും കലക്കീണ്ട്. രണ്ട് കുട്ടികളുണ്ട് ഈ സിനിമേല് അവരാണ് ഏറ്റവും ജോറായത്; ആദിത്യറാമും ചേതനും.

ഈ അടുത്ത കാലത്തൊന്നും ഇത്ര നല്ലൊരു പ്രേമകഥ സിനിമയില്‍ വന്നിറ്റില്ല. നീ നാളെത്തന്നെ കാണാന്‍ പോയ്‌ക്കോ, ഉപ്പാനേം ഉമ്മാനേം എളാമ്മാനേം കുട്ട്യോളേം എല്ലാരേം കൂട്ടിക്കോ... എല്ലാവരും അറിയട്ടെ മ്മള് പണ്ട് എന്തായിരുന്നു ചെയ്തതെന്ന്... അതിന്റെ സുഖോം നോവും ഒക്കെ...

അന്റെ മാത്രം അഷ്‌റഫ്.

സലാലാ മൊബൈല്‍സ് കണ്ടിറങ്ങുന്ന ഓരോ സാധാരണക്കാരനും പ്രിയപ്പെട്ടവര്‍ക്ക് മനസ്സുതുറന്ന് അയച്ചേക്കാവുന്ന ഒരു കത്താണിത്. സാങ്കേതികത ഒരേസമയം ആസ്വാദനത്തിനുള്ളതും അപകടത്തിലേയ്ക്കുള്ളതുമാകുന്ന കളി. രണ്ടുപേര്‍ക്കിടയിലെ സ്വകാര്യതയിലേയ്ക്ക് അവരറിയാതെ മറ്റൊരാള്‍ അല്ലെങ്കില്‍ മറ്റുപലരും കടന്നുകയറുന്നതിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ശരത് ഹരിദാസിന്റെ കന്നിച്ചിത്രം. എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന കളര്‍ഫുള്‍ എന്റര്‍ടൈനര്‍.

Share this

0 Comment to "ഇജ്ജ് ഇതൊന്ന് കാണ്..."

Post a Comment