Friday 31 January 2014

ഇത്തിഹാദ് റെയിലിന്റെ ആദ്യ ഘട്ടം നിര്‍മാണം പൂര്‍ത്തിയായി

ദുബായി: യു.എ.ഇയിലെ വിവിധ എമിറേറ്റുകളെ യോജിപ്പിച്ച് നിര്‍മിക്കുന്ന ഇത്തിഹാദ് റെയിലിന്റെ ആദ്യ ഘട്ടം നിര്‍മാണം പൂര്‍ത്തിയായി. ഈ റൂട്ടിലൂടെയുള്ള ചരക്കുഗതാഗതം ഉടന്‍ തുടങ്ങും. ഹബ്ഷാന്‍ മുതല്‍ റുവൈസ് വരെ 266 കിലോമീറ്ററുള്ള ആദ്യ ഘട്ടത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. നിലവില്‍ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്.

ഇതോടൊപ്പം യു.എ.ഇയിലെ പ്രധാന നഗരങ്ങളെയും തുറമുഖങ്ങളെയും വ്യാവസായിക മേഖലകളെയും ബന്ധിപ്പിച്ച് മൊത്തം 1200 കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍ നിര്‍മിക്കുന്നത്. ഹബ്ഷാന്‍ മുതല്‍ റുവൈസ് വരെയുള്ള ആദ്യ ഘട്ടത്തില്‍ ഏഴ് ചരക്കുതീവണ്ടികളാണ് സര്‍വീസ് നടത്തുക. . റുവൈസ് മുതല്‍ ഗുവൈഫാത്തിലെ സൗദി അതിര്‍ത്തി വരെയും താരിഫ് മുതല്‍ ദുബൈ, അല്‍ഐന്‍ വഴി ഒമാന്‍ അതിര്‍ത്തി വരെയുമാണ് രണ്ടാം ഘട്ടം.

ഇതിന്റെയും നിര്‍മാണം നടക്കുന്നുണ്ട് . മൊത്തം 628 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍വേ ലൈനിന് 4000 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിന്റെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് 2017 ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു .

Share this

0 Comment to "ഇത്തിഹാദ് റെയിലിന്റെ ആദ്യ ഘട്ടം നിര്‍മാണം പൂര്‍ത്തിയായി"

Post a Comment