Tuesday, 28 January 2014

പ്ലാസ്റ്റിക്കില്‍നിന്ന് ഇന്ധനമുണ്ടാക്കി ഇന്ത്യന്‍ ഗവേഷകര്‍

വാഷിങ്ടണ്‍ : ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് സഞ്ചികളില്‍നിന്നും മാലിന്യങ്ങളില്‍നിന്നും വാഹന ഇന്ധനമുണ്ടാക്കുന്നതിനുള്ള നൂതനമാര്‍ഗം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി വാര്‍ത്ത. ഒഡിഷ സെഞ്ചൂറിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ കെമിസ്റ്റ് അച്യുത്കുമാര്‍ പാണ്ടയും ഒഡിഷ എന്‍.ഐ.ടി. കെമിക്കല്‍ എന്‍ജിനീയര്‍ രഘുബന്‍ഷ് കുമാര്‍ സിങ്ങുമാണ് കുറഞ്ഞതാപനിലമാത്രം ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചത്.

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ രാസത്വരകത്തിന്റെ സാന്നിധ്യത്തില്‍ 400-മുതല്‍ 500-ഡിഗ്രി താപനിലയില്‍ ചൂടാക്കിയാണ് ദ്രാവകരൂപത്തിലുള്ള ഇന്ധനം തയ്യാറാക്കുന്നത്. ഒരു കിലോഗ്രാം പ്ലാസ്റ്റിക്കില്‍നിന്ന് 700-ഗ്രാം ഇന്ധനമുണ്ടാക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. വാതകങ്ങളും മെഴുകുമാണ് ഉപോത്പന്നങ്ങള്‍. ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വിറോണ്‍മെന്‍റ് ആന്‍ഡ് വേസ്റ്റ് മാനേജ്‌മെന്‍റിലാണ് പാണ്ടയുടേയും രഘുബന്‍ഷിന്‍േറയും ഗവേഷണവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പദ്ധതിവിജയിച്ചാല്‍ പ്ലാസ്റ്റിക്ക് മാലിന്യംമൂലം ലോകമെമ്പാടുമുണ്ടാവുന്ന ഗുരുതര പരിസ്ഥിതിമലിനീകരണങ്ങള്‍ തടയാനാവും.

Share this

0 Comment to "പ്ലാസ്റ്റിക്കില്‍നിന്ന് ഇന്ധനമുണ്ടാക്കി ഇന്ത്യന്‍ ഗവേഷകര്‍"

Post a Comment