Wednesday 29 January 2014

യാഹു സിഇഒ മരീസ ടെക്ക് ലോകത്ത് ഏറ്റവും ശമ്പളം വാങ്ങുന്ന വനിത

ന്യൂയോര്‍ക്ക്: യാഹൂവിലേക്ക് മരീസ മേയര്‍ എന്ന ഗൂഗിളിലെ ആദ്യ വനിത എഞ്ചിനീയര്‍ വന്നിട്ട് ഒന്നര വര്‍ഷത്തോളം കഴിഞ്ഞു. എന്നാല്‍‌ ഇവര്‍ക്ക് യാഹൂ നല്‍കുന്ന പ്രതിഫലം എന്താണ് എന്ന് ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍‌ വെല്‍ത്ത്- എക്സ് എന്ന ബിസിനസ് വാര്‍ത്ത പോര്‍ട്ടല്‍ ആ വിവരം പുറത്തു വിട്ടിരിക്കുന്നു.

3.10 കോടി അമേരിക്കന്‍ ഡോളറാണ് ഈ അമേരിക്കന്‍ വനിതയുടെ വാര്‍ഷിക ശമ്പളം. എല്ലാ ആനുകൂല്യങ്ങളും കൂടിയാണ് ഈ ശമ്പളം എങ്കിലും ടെക് ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വനിതയാണ് ഇവര്‍ എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്തായാലും ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് ലഭിച്ചിരുന്ന ശമ്പളത്തില്‍ 33 ശതമാനം മുതല്‍ 24 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്, അതിനിടയില്‍ യാഹൂവിന്റെ ലാഭത്തില്‍ കഴിഞ്ഞ പാദത്തില്‍ 6 ശതമാനം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്ക്.

Share this

0 Comment to "യാഹു സിഇഒ മരീസ ടെക്ക് ലോകത്ത് ഏറ്റവും ശമ്പളം വാങ്ങുന്ന വനിത"

Post a Comment