Wednesday 29 January 2014

ഐഫോണും, ഐപാഡും അല്ല ആപ്പിളിന്റെ സര്‍പ്രൈസ് ഉത്പന്നം ഈ വര്‍ഷം തന്നെ

സന്‍ഫ്രന്‍സിസ്കോ: ഐഫോണ്‍, ഐപാഡ്, മാക്ക് കമ്പ്യൂട്ടറുകള്‍,ഐ പോഡ് ഇങ്ങനെയുള്ള ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങള്‍ക്കും വിപണിയില്‍ ഇപ്പോള്‍ പ്രിയം കുറവോന്നും ഇല്ല. എന്നാല്‍ അതിനപ്പുറം തങ്ങള്‍ ചിന്തിക്കുകയാണെന്നാണ് ആപ്പിള്‍ തലവന്‍ ടിം കുക്ക്. ആപ്പിളിന്റെ ഡിസംബര്‍ വരെയുള്ള ലാഭ വിവരങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ് ടിമ്മിന്റെ പ്രഖ്യാപനം.

ഈ വര്‍ഷം തന്നെ ഇപ്പോഴുള്ള പ്രോഡക്ടുകളില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം തന്നെ ആപ്പിള്‍‌ പ്രോഡക്ടുകള്‍ ഇറക്കുമെന്നാണ് സൂചന. ആപ്പിള്‍ ടിവി അടക്കമുള്ള സൂചനകള്‍ മുന്‍പ് തന്നെ പരക്കുന്നുണ്ട്. എന്തായാലും മറ്റ് പ്രോഡക്ടുകളുടെ വില്‍പ്പനയില്‍ വരുന്ന ഇടിവാണ് ആപ്പിള്‍ പുതിയ പ്രോഡക്ട് ഇറക്കാന്‍ പോകുന്നത് എന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷമാണ് ആപ്പിളിന്റെ ലാഭത്തില്‍ 2003ന് ശേഷം ഇടിവ് സംഭവിച്ചത് എന്നതും പുതിയ പ്രഖ്യാപനത്തോട് കൂട്ടിവായിക്കണമെന്നാണ് ടെക്നോളജി വിദഗ്ധരുടെ അനുമാനം. അതിനിടയില്‍ ഗൂഗിള്‍ പോലുള്ള സ്ഥാപനങ്ങള്‍ ഗൂഗിള്‍ ഗ്ലാസ് പോലുള്ള പുതിയ ഉപകരണങ്ങള്‍ ഇറക്കുന്നതും ആപ്പിള്‍ വലിയ വെല്ലുവിളിയായണ് എടുക്കുന്നത്.

എന്നാല്‍ ഗൂഗിള്‍ ഇത്തരം പ്രോഡക്ടുകള്‍ വികസിപ്പിക്കാന്‍ എക്സ് ലാബ് പോലുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ ആപ്പിളിന് താല്‍പ്പര്യമില്ലെന്നാണ് അറിയുന്നത്. എങ്കിലും എന്താണ് പുതുതായി ആപ്പിള്‍ സൃഷ്ടിക്കാന്‍ പോകുന്നതെന്നാണ് ടെക് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

Share this

0 Comment to "ഐഫോണും, ഐപാഡും അല്ല ആപ്പിളിന്റെ സര്‍പ്രൈസ് ഉത്പന്നം ഈ വര്‍ഷം തന്നെ"

Post a Comment