Wednesday, 29 January 2014

നയന്‍താര ഗര്‍ഭിണി വേഷത്തില്‍; അനാമിക ഫസ്റ്റ് ലുക്ക്

ഹൈദരാബാദ്: 2012ല്‍ വിദ്യബാലന്‍ തകര്‍ത്ത് അഭിനയിച്ച ബോളിവുഡ് ചിത്രം കഹാനി തമിഴ് സംസാരിക്കും. അടുത്തകാലത്ത് ഇറങ്ങിയ നായികാ പ്രധാനമുള്ള ചിത്രമായ കഹാനി തമിഴിന് പുറമേ തെലുങ്കിലും ഒരുങ്ങുന്നു.

വിദ്യബാലന്‍റെ വേഷം ഇരു ഭാഷകളിലും ചെയ്യുന്നത് നയന്‍ താരയാണ്. ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രത്തിന്റെ തെലുങ്ക് പോസ്റ്ററും ഇറങ്ങിയിട്ടുണ്ട്.

അനാമിക എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. പശുപതിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ശേഖര്‍ കമ്മൂലയാണ് ചിത്രത്തിന്റെ സംവിധായകന്‍

Share this

0 Comment to "നയന്‍താര ഗര്‍ഭിണി വേഷത്തില്‍; അനാമിക ഫസ്റ്റ് ലുക്ക്"

Post a Comment