Friday 31 January 2014

'പേപ്പര്‍ ' - ഫെയ്‌സ്ബുക്കിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതാരം

ഫെയ്‌സ്ബുക്കിന്റെ പുതിയ ന്യൂസ് ആപ്പ് വരുന്നു. വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും സുഹൃത്തുക്കള്‍ പങ്കുവെയ്ക്കുന്ന സംഗതികള്‍ക്കും പ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള ആപ്പിന്റെ പേര് 'പേപ്പര്‍ ' ( Paper ) എന്നാണ്.

തിങ്കളാഴ്ച മുതല്‍ അമേരിക്കയില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പേപ്പര്‍ ലഭ്യമാകും.

തടസ്സമില്ലാതെ ന്യൂസ് ഫീഡ് വിവരങ്ങള്‍ വായിക്കാനും, ചിത്രങ്ങളും വീഡിയോയും മറ്റും സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ നല്ല വലിപ്പത്തില്‍ കാണാനും പാകത്തിലുള്ള ഡിസൈനാണ് പേപ്പറിന്റേതെന്ന്, ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് പറയുന്നു.

ഇന്‍ഫര്‍മേഷന് ഊന്നല്‍ നല്‍കിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്പാണ് പേപ്പര്‍ . ലോകത്തെ പ്രമുഖ മാധ്യമങ്ങളില്‍നിന്നുള്ള വാര്‍ത്തകളും പേപ്പറില്‍ എളുപ്പം വായിക്കാന്‍ അവസരമുണ്ടാകും. 'ഫ് ളിപ്പ്‌ബോര്‍ഡ്' ( Flipboard ), ഗൂഗിളിന്റെ 'ന്യൂസ് സ്റ്റാന്‍ഡ്' ( Newsstand) എന്നിവയോട് മത്സരിക്കാന്‍ പാകത്തിലാണ് പേപ്പറിന്റെ വരവ്.



സൈ്വപ്പ് ചെയ്ത് സ്‌റ്റോറികളില്‍നിന്ന് സ്‌റ്റോറികളിലേക്ക് അനാസായം കടക്കാന്‍ പേപ്പറില്‍ അവസരമൊരുക്കുന്നു. കസ്റ്റമറൈസേഷനും ഇതില്‍ അനായാസമാണ് (ഇതോടൊപ്പമുള്ള വീഡിയോ കാണുക).

'ഫെയ്‌സ്ബുക്ക് ക്രിയേറ്റീവ് ലാബ്‌സി'ല്‍ ( Facebook Creative Labs ) നിന്നുള്ള ആദ്യ ഉത്പന്നമാണ് പേപ്പര്‍ . ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ സോഷ്യല്‍ ആപ്പുകള്‍ എത്തുമെന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രഖ്യാനത്തിന് പിന്നാലെയാണ് പേപ്പര്‍ അവതരിപ്പിക്കപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്. (ചിത്രങ്ങള്‍ : Facebook ).


Share this

0 Comment to "'പേപ്പര്‍ ' - ഫെയ്‌സ്ബുക്കിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതാരം"

Post a Comment