Wednesday 29 January 2014

മോട്ടറോള ഇടപാടില്‍ ഗൂഗിളിന് കൈപൊള്ളി; ബിസിനസ് അവകാശം ലെനോവോയ്ക്ക് കൈമാറുന്നു

സാന്‍ഫ്രാന്‍സിസ്ക്കോ: മോട്ടറോളയെ ഏറ്റെടുത്ത നടപടി തെറ്റായിപ്പോയെന്ന് ഗൂഗിള്‍ പരസ്യമായി സമ്മതിക്കുന്നു. മോട്ടറോള ഫോണുകളുടെ വില്‍പ്പന ചുമതല ഗൂഗിള്‍ ലെനോവോയ്ക്ക് കൈമാറുകയാണ്. 2.9 ബില്യണ്‍ ഡോളറിനാണ് മോട്ടറോള ഫോണുകളുടെ ബിസിനസ് അവകാശം ലെനോവോയ്ക്ക് നല്‍കുന്നത്. കഴിഞ്ഞദിവസം ഇക്കാര്യം ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിലൂടെ ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ തെറ്റായിപ്പോയെന്ന് പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. 2012ല്‍ 12.4 ബില്യണ്‍ ഡോളറിനാണ് മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ ഏറ്റെടുത്തത്. ഈ ഇടപാടില്‍ ഇതുവരെ രണ്ടു ബില്യണ്‍ ഡോളറാണ് ഗൂഗിളിന് നഷ്ടമായത്. ഗൂഗിള്‍ ഏറ്റെടുക്കുമ്പോള്‍ മോട്ടറോളയില്‍ 20000 ജീവനക്കാരുണ്ടായിരുന്നെങ്കില്‍ ഇന്നത് 3800 ആക്കി ചുരുക്കിയിട്ടുണ്ട്.

Share this

0 Comment to "മോട്ടറോള ഇടപാടില്‍ ഗൂഗിളിന് കൈപൊള്ളി; ബിസിനസ് അവകാശം ലെനോവോയ്ക്ക് കൈമാറുന്നു"

Post a Comment