Tuesday 28 January 2014

പവര്‍ക്കട്ടിലും കത്തുന്ന സ്മാര്‍ട്ട് ബള്‍ബുമായി ഇന്ത്യന്‍ വംശജന്‍

കാലിഫോര്‍ണിയ: പവര്‍ക്കട്ട് സമയത്തും വെളിച്ചമേകുന്ന ബള്‍ബ് നിര്‍മ്മിച്ച് ഇന്ത്യന്‍ വംശജന്‍ അമേരിക്കയിലെ കരോലിനയില്‍ താമസിക്കുന്ന ശൈലേന്ദ്ര സുമന്‍ രംഗത്ത്. സ്മാര്‍ട്ട്ബള്‍ബ് എന്നാണ് ഈ ബള്‍ബിന് നല്‍കിയിരിക്കുന്ന പേര്. പവര്‍കട്ട് സമയത്ത് ബള്‍ബിനുള്ളിലെ എല്‍ഇഡി ഇന്‍വര്‍ട്ടറിന്റേയും റിച്ചാര്‍ജബിള്‍ ബാറ്ററിയുടേയും സഹായത്തോടെ പ്രകാശിപ്പിച്ചാണ് സ്മാര്‍ട്ട്ബള്‍ബ് വെളിച്ചം നല്‍കുന്നത്.

സ്മാട്ട്ബള്‍ബിലുള്ള ലിഥിയം അയേണ്‍ ബാറ്ററിയും 5 വാട്ട് എല്‍ഇഡിയും ഇന്റലിജന്റ് കണ്‍ട്രോളര്‍ സര്‍ക്യൂട്ടും സ്വിച്ച് സെന്‍സര്‍ ടെക്‌നോളജിയുമാണ് പവര്‍കട്ട് സമയത്ത് വെളിച്ചം പ്രധാനം ചെയ്യുന്നത്. 25,000 മണിക്കൂറാണ് സ്മാര്‍ട്ട്‌ഫോണിന് സുമന്‍ അവകാശപ്പെടുന്ന ആയുസ്. 35 ഡോളറാണ് ഇതിന്റെ വില.

Share this

0 Comment to "പവര്‍ക്കട്ടിലും കത്തുന്ന സ്മാര്‍ട്ട് ബള്‍ബുമായി ഇന്ത്യന്‍ വംശജന്‍"

Post a Comment