Monday 27 January 2014

ജീത്തു ജോസഫും ദിലീപും വീണ്ടും ഒന്നിക്കുന്നു

ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം ഇപ്പോഴും തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഈ ചിത്രത്തിന്റെ മെഗാ വിജയത്തോടെ ഈ സംവിധായകനില്‍ മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ ഏറിയിരിക്കുകയാണ്. ഇതാ ഇപ്പോള്‍, ദിലീപുമായി ജീത്തു ജോസഫ് വീണ്ടും കൈകോര്‍ക്കുന്നുവെന്ന വാര്‍ത്തയാണ് പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നത്.

ഈ വര്‍ഷത്തെ ജീത്തുവിന്റെ പ്രധാന പ്രൊജക്ട് ദിലീപ് ചിത്രമാണ്. മറ്റൊരാളുടെ തിരക്കഥയിലായിരിക്കും ജീത്തു ഈ ചിത്രമൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. രാജേഷ് വര്‍മ്മയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഫാന്റസി മൂഡിലുള്ള ഒരു ഫാമിലി എന്റര്‍ടൈനറയാരിക്കും ഈ ചിത്രം.  മൂന്ന് നായികമാരായിരിക്കും ചിത്രത്തിലുണ്ടാകുക.

ഇതിനു മുമ്പ് മൈ ബോസ് എന്ന ചിത്രമാണ് ജീത്തു ദിലീപിനെ നായകനാക്കി ഒരുക്കിയത്. ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

Share this

0 Comment to "ജീത്തു ജോസഫും ദിലീപും വീണ്ടും ഒന്നിക്കുന്നു"

Post a Comment