Thursday 30 January 2014

ദൃശ്യം തമിഴ് പേശും: നായകസ്ഥാനത്ത് കമല്‍ഹാസന്‍

മലയാളത്തില്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് തംരഗമായി മാറിയ ദൃശ്യത്തിന് തെലുങ്കിന് പിന്നാലെ തമിഴിലും റീമേക്ക് ഒരുങ്ങുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ കഥാപാത്രമായി സകലകലാവല്ലാഭന്‍ കലാഹസ്സന്‍ അഭിനയിക്കും. ഇതുസംബന്ധിച്ച കരാറില്‍ കമലാഹസന്‍ ഒപ്പിട്ടു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ദൃശ്യം കണ്ട കമലാഹസ്സന്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു. നേരത്തെ ചിത്രം കണ്ട വിക്രം ജോര്‍ജ്കുട്ടിയുടെ കഥാപാത്രമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. തമിഴ് റീമേക്ക് അവകാശം വാങ്ങിയ സുരേഷ് ബാലാജിയാണ് വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുക.

ജിത്തു ജോസഫ് തന്നെയായിരിക്കും തമിഴ് പതിപ്പ് സംവിധാനം ചെയ്യുക. മലയാളത്തില്‍ ഉടന്‍ തുടങ്ങാനിരുന്ന ചിത്രം മാറ്റിവെച്ചാണ് ദൃശ്യത്തിന്റെ തമിഴ് പതിപ്പിന്റെ തിരക്കഥാ ജോലികള്‍ തുടങ്ങുന്നത്.

Share this

0 Comment to "ദൃശ്യം തമിഴ് പേശും: നായകസ്ഥാനത്ത് കമല്‍ഹാസന്‍"

Post a Comment