Wednesday 29 January 2014

വില്ലത്തരങ്ങളുമായി വീണ്ടും ബാബുരാജ്

വില്ലന്‍ എന്ന പേരുദോഷം പതിയെ മാറി വരുന്നതിനിടയില്‍ ബാബുരാജിന് ഒരു ആഗ്രഹം കൊമേഡിയന്‍ എന്ന വിശേഷണത്തില്‍ ഒന്നു പുറത്തുകടക്കണമെന്ന്. അതിനായി പഴയ വില്ലന്‍ കുപ്പായം ഒന്നു കൂടെ എടുത്തണിയാനുള്ള തയ്യാറെടുപ്പിലാണ്. കക്ഷി. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹണി ബീയുടെ രണ്ടാം ഭാഗത്തിലാണ് ബാബുരാജ് തന്റെ വില്ലത്തരങ്ങള്‍ വീണ്ടും പുറത്തിറക്കുന്നത്. സൂപ്പര്‍ഹിറ്റായ ഹണീബിയില്‍ ആസിഫ് അലിയുടെ കൂട്ടുകാരനായ  ഫെര്‍ണു എന്ന ഫണ്ണി കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചത്. രണ്ടാം ഭാഗം വരുമ്പോള്‍ ഫെര്‍ണു എങ്ങിനെ വില്ലനാകുമെന്ന് കാത്തിരിക്കാം. ഭാവന, ലാല്‍, ശ്രീനാഥ് ഭാസി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ആദ്യസിനിമയിലെ താരങ്ങള്‍ എല്ലാവരും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന് ലാല്‍ ജൂനിയര്‍ തന്നെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
വില്ലന്‍ റോളുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട ബാബുരാജിലെ കൊമേഡിയനെ കണ്ടെത്തിയത് സംവിധായകന്‍ ആഷിഖ് അബുവായിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ സ്ത്രൈണത നിറഞ്ഞ ബാബു എന്ന കഥാപാത്രമായി ബാബുരാജ് അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിപ്പിച്ചു കളഞ്ഞു. പിന്നീടങ്ങോട്ട് ബാബുരാജിന് ലഭിച്ചതെല്ലാം കൊമഡി കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ ഇതിനിടെ ചില സിനിമകളിലെ കോമഡി നിറഞ്ഞ നായകവേഷം ബാബുരാജിന് ഗുണം ചെയ്തില്ല. ഈ സാഹചര്യത്തിലാണ് പഴയ കളത്തിലേക്ക് ചുവടുമാറ്റി ചവിട്ടിയാലോ ബാബുരാജ് തീരുമാനിച്ചത്.

Share this

0 Comment to "വില്ലത്തരങ്ങളുമായി വീണ്ടും ബാബുരാജ്"

Post a Comment