Tuesday 28 January 2014

അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ സാധിക്കില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതക്കള്‍

ദില്ലി: അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ സാധിക്കില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതക്കള്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. എന്നാല്‍ കോടതി ഉത്തരവുണ്ടെങ്കില്‍ ഇത് സാധ്യമാകുമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഐഎസ്പി അസോസിയേഷന്‍ പറയുന്നു.

പ്രത്യേക നിയമത്തിന്റെയോ കോടതിയുടെയോ ഇടപെടലോ , ടെലികോം മന്ത്രാലയത്തിന്റെ നിയമ ഭേദഗതിയോ ഇല്ലാതെ അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ സാങ്കേതികമായോ നിയമപരമായോ നിരോധിക്കാന്‍ സാധിക്കില്ലെന്നാണ് ഇന്റര്‍നെറ്റ് സേവനദാതക്കളുടെ നിലപാട്.

ഇന്നത്തെ നിലവിലുള്ള നിര്‍വചനത്തില്‍ എയിഡ്സ് ബോധവത്കരണ സൈറ്റുകളും അശ്ലീല സൈറ്റുകളുടെ കൂട്ടത്തില്‍ വരുമെന്നാണ് ഇന്റര്‍നെറ്റ് പ്രോവൈഡര്‍മാരുടെ മറ്റോരു വാദം. അശ്ലീല സൈറ്റുകള്‍ നിരോധിക്കണം എന്ന കമലേഷ് വസ്വാനി എന്ന അഭിഭാഷകന്റെ ഹര്‍ജിയിലാണ് കോടതി ഐഎസ്പി മാരുടെ സത്യവാങ്മൂലം തേടിയത്. 

Share this

0 Comment to "അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ സാധിക്കില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതക്കള്‍"

Post a Comment