Monday 27 January 2014

4ജി സേവനം ഈ വര്‍ഷം സെപ്തംബറില്‍ ഡല്‍ഹിയില്‍ തുടങ്ങാന്‍ തയ്യാറായി എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍ ഈ വരുന്ന സെപ്തംബറില്‍ ഡല്‍ഹിയില്‍ 4ജി മൊബൈല്‍ സേവനം ആരംഭിക്കും. തുടര്‍ന്ന് മുംബൈയിലും ആരംഭിക്കാനാണ് പദ്ധതി. കൊല്‍ക്കത്ത, ബാംഗ്ലൂര്‍, പൂനെ എന്നീ നഗരങ്ങളില്‍ നിലവില്‍ എയര്‍ടെല്‍ 4ജി സേവനം നല്‍കുന്നുണ്ട്. ഹുവായിയുടെ നെറ്റ് വര്‍ക്കിംഗ്‌ ഉപകരണങ്ങള്‍ വഴിയാണ് എയര്‍ടെല്‍ ഡല്‍ഹിയില്‍ 4ജി സേവനം ലഭ്യമാക്കുക.



4ജിയില്‍ ഏറ്റവും കുറഞ്ഞ ഡൌണ്‍ലോഡ് സ്പീഡ് 100 Mbps ആണ്, ഏറ്റവും കൂടിയ സ്പീഡ് 1 Gbps വരെ പോകും. 4ജി ഡാറ്റാ പ്ലാനിന്റെ നിരക്ക് എയര്‍ടെല്‍ ഈയിടെ 31 ശതമാനം വരെ കുറച്ചിരുന്നു. കൂടുതല്‍ ആളുകളെ 4ജിയിലേക്ക് ആകര്‍ഷിക്കാനാണ് ഈ ഒരു നീക്കം.

Share this

0 Comment to "4ജി സേവനം ഈ വര്‍ഷം സെപ്തംബറില്‍ ഡല്‍ഹിയില്‍ തുടങ്ങാന്‍ തയ്യാറായി എയര്‍ടെല്‍"

Post a Comment