Tuesday, 28 January 2014

അര്‍ച്ചന കവി, ഉര്‍വശി, ഇനി കാവ്യാ മാധവന്‍!

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം ഇപ്പോഴും തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ദൃശ്യത്തിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തോടെ ജീത്തു ജോസഫ് മലയാളിയുടെ പ്രിയസംവിധായകനായി മാറിയിരിക്കുകയാണ്. ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളും വരുന്നു. ദിലീപും പൃഥ്വിരാജും വീണ്ടും ജീത്തുവിന്റെ നായകന്‍മാരാകുന്നുവെന്നതാണ് വാര്‍ത്ത. പൃഥ്വിരാജിനെ നായകനാക്കി സ്വന്തം തിരക്കഥയിലും രാജേഷ് വര്‍മ്മയുടെ തിരക്കഥയില്‍ ദിലീപിനെ നായകനാക്കിയുമാണ് ജീത്തു ജോസഫ് ചിത്രമൊരുക്കുന്നത്. മമ്മി ആന്‍ഡ് മിക്ക് ശേഷം ജീത്തു വീണ്ടും ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രവും ഒരുക്കുന്നുണ്ട്.

ജീത്തു, സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ കാവ്യയായിരിക്കും പ്രധാനവേഷം അവതരിപ്പിക്കുക.  ഇതാദ്യമായാണ് കാവ്യ ജീത്തു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.  കാള്‍ട്ടണ്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മമ്മി ആന്‍ഡ് മിയില്‍ അര്‍ച്ചന കവിയും ഉര്‍വ്വശിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനം ഇവര്‍ക്ക് നിരൂപകപ്രശംസയും നേടിക്കൊടുത്തിരുന്നു. വീണ്ടും സ്ത്രീ പ്രധാന കഥാപാത്രമായി, ജീത്തു ഒരു ചിത്രമൊരുക്കുമ്പോള്‍ നായികയായ കാവ്യക്കും അത് പേരുംപെരുമയും നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിക്കാം.

Share this

0 Comment to "അര്‍ച്ചന കവി, ഉര്‍വശി, ഇനി കാവ്യാ മാധവന്‍!"

Post a Comment