Thursday, 30 January 2014

ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്പുകള്‍ എത്തുന്നു

സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്ലിക്കേഷനുകള്‍ (ആപ്പുകള്‍) വരുന്നു. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്.

2011 ല്‍ അവതരിപ്പിച്ച ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ കാര്യമായ പരിഷ്‌ക്കരണങ്ങള്‍ ഫെയ്‌സ്ബുക്ക് വരുത്തിയത് 2013 ന്റെ അവസാനപാദത്തിലാണ്. മൂന്നുമാസംകൊണ്ട് മെസഞ്ചര്‍ 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി, ഫെയ്‌സ്ബുക്ക് ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ ഡേവിഡ് എബര്‍സ്മാന്‍ അറിയിച്ചു.

ഫെയ്‌സ്ബുക്കിന്റെ ഉപയോഗങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത സാധ്യകള്‍ ഭാവിയില്‍ ഉരുത്തിരിയുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. അതില്‍ ഒരു സാധ്യത 'ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്‌സ്' ( Facebook Groups ) ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2013 ന്റെ നാലാംപാദത്തില്‍ ഫെയ്‌സ്ബുക്ക് ശക്തമായ സാമ്പത്തിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൊബൈല്‍ രംഗത്തുനിന്നുള്ള പരസ്യവരുമാനമാണ് ഏറെ വര്‍ധിച്ചത്. നിലവില്‍ കമ്പനിക്ക് പരസ്യയിനത്തില്‍ കിട്ടുന്ന വരുമാനത്തില്‍ പകുതിയിലേറെ മൊബൈല്‍ രംഗത്തുനിന്നാണ് എത്തുന്നത്.

കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, പ്രതിമാസം 123 കോടി ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കിനുണ്ട്. അതില്‍ 94.5 കോടി പേര്‍ സ്മാര്‍ട്ട്‌ഫോണ്‍ വഴിയോ ടാബ്‌ലറ്റ് വഴിയോ ആണ് ഫെയ്‌സ്ബുക്കിലെത്തുന്നത് PTI .

Share this

0 Comment to "ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്പുകള്‍ എത്തുന്നു"

Post a Comment