Monday 27 January 2014

നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉറപ്പായി

അഭ്യൂഹങ്ങങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് നോകിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണായ നോകിയ നോര്‍മാന്‍ഡി വിയറ്റ്‌നാമീസ് ഓണ്‍ലൈന്‍ റീടെയ്‌ലറായ Giodidong.com -ല്‍ ലിസ്റ്റ്‌ചെയ്യപ്പെട്ടു. നോകിയ X എന്നായിരിക്കും ഫോണിന്റെ പേരെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നോര്‍മാന്‍ഡി എന്ന പേരില്‍ തന്നെയാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. WMPoweruser റിപ്പോര്‍ട് ചെയ്തതനുസരിച്ച് ഡ്യുവല്‍ സിം ഫോണായിരിക്കും നോര്‍മാന്‍ഡി. 4 ഇഞ്ച് FWVGA സ്‌ക്രീന്‍, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 5 എം.പി. പ്രൈമറി ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് എന്നിവയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം എന്നും പറയുന്നു. അടുത്ത മാസം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോകിയ, ആന്‍ഡ്രോയ്ഡ് ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിക്കും എന്നാണ് കരുതുന്നത്. ഫോണിന്റെ ശരിയായ സാങ്കേതിക വശങ്ങള്‍ അറിയണമെങ്കില്‍ ലോഞ്ചിംഗ് ചടങ്ങുവരെ കാത്തിരിക്കേണ്ടിവരും. അതിനു മുമ്പ് നിലവില്‍ വിവിധ ടെക്‌സൈറ്റുകളില്‍ പ്രചരിക്കുന്ന, നോകിയ നോര്‍മാന്‍ഡിയുടെ പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

Share this

0 Comment to "നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉറപ്പായി"

Post a Comment