Tuesday 28 January 2014

ഇനി മസാല സിനിമകളില്‍ അഭിനയിക്കില്ല: വീണാ മാലിക്

ഇനി മസാല സിനികളിലും ടെലിവിഷന്‍ പ്രോഗ്രാമുകളിലും അഭിനയിക്കില്ലെന്ന് പാക് നടി വീണാ മാലിക്. മതപരവും സാമൂഹിക സന്ദേശം ഉള്‍ക്കൊള്ളുന്നതുമായ സിനിമകളില്‍ മാത്രമേ ഇനി അഭിനയിക്കുകയുള്ളൂവെന്നുമാണ് വീണ വ്യക്തമാക്കിയിരിക്കുന്നത്.

വാണിജ്യ സിനികളില്‍ ഇനി അഭിനയിക്കില്ല. സമൂഹനന്മ ലക്ഷ്യമാക്കുന്ന പദ്ധതികളില്‍ ഇനി ഭാഗമാകുകയൂള്ളൂ - ഭര്‍ത്താവ് അസദ് ബഷീര്‍ ഖാനൊപ്പം മക്കയിലെത്തിയപ്പോഴാണ് വീണ ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്ലാമിക പണ്ഡിതന്‍ മൌലാനാ താരീഖ് ജമീലുമായുള്ള കൂടിക്കാഴ്ചയാണു തന്റെ ജീവിതരീതികളില്‍ മാറ്റം വരുത്തിയതെന്ന് അടുത്തിടെ ഒരു  ടെലിവിഷന്‍ അഭിമുഖത്തില്‍ വീണ പറഞ്ഞിരുന്നു. മുമ്പ് ഒരു ഇന്ത്യന്‍ മാസികയ്ക്കു വേണ്ടി അര്‍ദ്ധ നഗ്നയായി പോസ് ചെയ്തു വിവാദങ്ങളില്‍ പെട്ടിരുന്നു.

Share this

0 Comment to "ഇനി മസാല സിനിമകളില്‍ അഭിനയിക്കില്ല: വീണാ മാലിക്"

Post a Comment