Tuesday 28 January 2014

ഏപ്രില്‍ 8ന് വിന്‍ഡോസ് എക്സ്.പി മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു

ന്യൂയോര്‍ക്ക്: വിന്‍ഡോസ് എക്സ്.പി ഈ വരുന്ന ഏപ്രില്‍8ന് അവസാനിപ്പിക്കുവാന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുകയാണ്. തുടര്‍ന്നും ഈ സിസ്റ്റത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റിന്റെ യാതോരു സെക്യൂരിറ്റി അപ്ഡേറ്റുകള്‍ ഒന്നും ലഭിക്കില്ല. ഇത് ചിലപ്പോള്‍ സിസ്റ്റം തന്നെ തകര്‍ത്തേക്കാവുന്ന സ്ഥിതിയാണ് ഉണ്ടാക്കുക.

ഇതുകൂടാതെ എക്സി.പിയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാതരം അപ്ലികേഷനുകളും മൈക്രോസോഫ്റ്റ് പിന്‍വലിക്കും. ഈ പ്രശ്നം പരിഹരിക്കാന്‍ രണ്ട് ഉപദേശങ്ങളാണ് മൈക്രോസോഫ്റ്റ് നല്‍കുന്നത്. ഒന്ന് പുതിയ വിന്‍ഡോസ് ഒപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് അപ്ഡേറ്റ് ചെയ്യുക അല്ലെങ്കില്‍ നിങ്ങളുടെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ മാറ്റുക.

വിന്‍ഡോസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ വിന്‍ഡോസ് 8.1 പ്രവര്‍ത്തിക്കണമെങ്കില്‍ 1ജിഗാഹെര്‍ട്സ് പ്രോസസ്സര്‍, 1ജിഗാ ബെറ്റ് മെമ്മറി, 16ജിബി ഹാര്‍ഡ് ഡ്രൈവ് .ഡൈരക്ട് എക്സ് 9വിന്‍ഡോസ് ഡിസ്പ്ലേ മോഡല്‍ സോഫ്റ്റ് വെയര്‍ എന്നിവ അത്യവശ്യമാണ്.

2001ലാണ് ഈ സോഫ്റ്റ് വെയര്‍ ഇറങ്ങിയത് അതേ സമയം ഇറങ്ങിയ പല കമ്പ്യൂട്ടറുകള്‍ക്കും ഇത്ര മികച്ച സാങ്കേതിക തികവ് ഇല്ല അതിനാല്‍ തന്നെ പുതിയ സിസ്റ്റത്തിലേക്ക് മാറുവാന്‍ കഴിയില്ലെന്ന് വ്യക്തം. അതിനാല്‍ പുതിയ കമ്പ്യൂട്ടറുകള്‍ വാങ്ങുക എന്നതാണ് ഉപയോക്താവിന് മുന്നിലുള്ള വഴിയെന്നാണ് അറിയുന്നത്. അതേ സമയം പല എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നത് എക്സ് പി ഒപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഇത് അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.


കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യു 

Share this

0 Comment to "ഏപ്രില്‍ 8ന് വിന്‍ഡോസ് എക്സ്.പി മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു"

Post a Comment