Wednesday 29 January 2014

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ സ്ത്രീജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു? - സി ഷാര്‍പ്പ് സി ബ്ലന്റ്

അന്താരാഷ്ട്ര നാടകോത്സവത്തില്‍ കര്‍ണാടിക് സംഗീതജ്ഞ എം ഡി പല്ലവി അവതരിപ്പിച്ച ഏകാംഗനാടകം സി ഷാര്‍പ്പ് സി ബ്ലന്റ്  പ്രേക്ഷക ശ്രദ്ധ നേടി. പുതിയ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ സ്ത്രീകളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കാട്ടുന്ന നാടകം ജര്‍മ്മന്‍ നാടക പ്രവര്‍ത്തക സോഫിയ സ്റ്റെഫ് ആണ് സംവിധാനം ചെയ്തത്.

പാട്ടുപാടുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്റെ പേരാണ് ശില്‍പ 202. ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു ശില്‍പയുടെ ഡെമോ അവതരണത്തിലൂടെയാണ
നാടകം തുടങ്ങുന്നത്.

സംഗീതജ്ഞ കൂടിയായ എം ഡി പല്ലവി മുഖ്യവേഷത്തിലെത്തിയ നാടകം ചര്‍ച്ച ചെയ്യുന്നത് സാങ്കേതിക വിദ്യയുടെ ലോകത്ത് ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീത്വത്തെയാണ്.
ഉറക്കെ സംസാരിക്കാന്‍ പാടില്ലാത്ത, മുടിമുറിച്ചതിനെ  ചോദ്യം ചെയ്യുന്ന സമൂഹത്തെ ശില്‍പ്പ എന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വെല്ലുവിളിക്കുന്നു. 

Share this

0 Comment to "കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ സ്ത്രീജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു? - സി ഷാര്‍പ്പ് സി ബ്ലന്റ്"

Post a Comment