Wednesday 29 January 2014

കഴിഞ്ഞ വര്‍ഷം ലോകത്താകെ വിറ്റത് 100 കോടി സ്മാര്‍ട്ട് ഫോണുകള്‍

ന്യൂയോര്‍ക്ക്: ലോകത്തില്‍ ഇതുവരെ വിറ്റഴിഞ്ഞ സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പന 100 കോടി കവിഞ്ഞു. നൂറുകോടിയിലേറെ സ്മാര്‍ട്ട്‌ഫോണുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിഞ്ഞു എന്ന് വിപണി ഗവേഷണ സ്ഥാപനമായ ഐ ഡി സി പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. സാംസങ് ആണ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് മേധാവിത്വം പുലര്‍ത്തുന്ന കമ്പനിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലോകമാകെ 2013 ല്‍ വിറ്റുപോയത് 100 കോടിയിലേറെ സ്മാര്‍ട്ട്‌ഫോണുകളാണ്. 2012 നെ അപേക്ഷിച്ച് 38.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനത്ത് ആപ്പിളാണ് മൂന്നാം സ്ഥാനത്ത് ചൈന കമ്പനിയായ ഹ്വാവേ യാണ്.

കഴിഞ്ഞ വര്‍ഷം ലോകത്ത് വിറ്റ മൊബൈല്‍ ഫോണുകളുടെ ആകെ സംഖ്യ 180 കോടിയാണ്. അതില്‍ പകുതിയിലേറെ സ്മാര്‍ട്ട്‌ഫോണുകളാണെന്ന് ഐ ഡി സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു വര്‍ഷം 100 കോടിയിലേറെ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിയുന്നത് ഇത് ആദ്യമായണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍ക്കപ്പെടുന്നത്. പതിനായിരം രൂപയ്ക്ക് താഴെ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് ഇവിടങ്ങളില്‍ ഏറെ വിറ്റഴിയുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും കൂടുതല്‍ ഫോണ്‍ വിറ്റ സാംസങ്ങിന്റെ വളര്‍ച്ച നിരക്ക് 42.9 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള ആപ്പിളിന് 12.9 ശതമാനം വളര്‍ച്ചയാണ് ഉള്ളത്. 

Share this

0 Comment to "കഴിഞ്ഞ വര്‍ഷം ലോകത്താകെ വിറ്റത് 100 കോടി സ്മാര്‍ട്ട് ഫോണുകള്‍"

Post a Comment