Friday 31 January 2014

മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനത്ത് ഇനി ഇന്ത്യക്കാരന്‍

സന്‍ഫ്രാന്‍സിസ്കോ: മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനത്തേക്ക് ഇന്ത്യക്കാരനായ സത്യ നടേല്ല നിയമിതനാകുമെന്ന് ഉറപ്പായി. നിലവിലുള്ള സിഇഒ സ്റ്റീവ് ബള്‍മര്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് മൈക്രോസോഫ്റ്റ് കൗഡ് കംപ്യൂട്ടിങ്ങ് ഡിവിഷന്റെ തലവനായ സത്യ നടേല്ല എത്തുന്നത്. നടേല്ലയെ സിഇഒ സ്ഥാനത്തേക്ക് നിയമിക്കാന്‍ മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനമായി എന്നാണ് പുതിയ റിപ്പോര്‍ട്ട്

പ്രമുഖ ബിസിനസ്സ് വാര്‍ത്ത ചാനല്‍ ബ്ലൂബെര്‍ഗാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടിരിക്കുന്നത്. കാലിഫോര്‍ണിയയിലെ റെഡ്മൌണ്ട് ആസ്ഥാനമാക്കിയുള്ള മൈക്രോസോഫ്റ്റ് ലോകത്തിലെ ഏറ്റവും വലിയ കപ്യൂട്ടര്‍ ടെക് നോളജി സ്ഥാപനമാണ്.

ഇന്ത്യയില്‍ ജനിച്ച സത്യ. മൈക്രോസോഫ്റ്റിലെ കീപോസ്റ്റില്‍ ഇപ്പോള്‍ ഉള്ള ഏക ഇന്ത്യക്കാരനാണ്. ഭാവിയിലേക്കുള്ള കംപ്യൂട്ടിങ്ങ് സ്റ്റോറേജ് സംവിധാനമായ കൗഡ് വിഭാഗത്തിന്റെ പൂര്‍ണ്ണ ചുമതല ഇദ്ദേഹത്തിനാണ്. സ്‌കൈ ഡ്രൈവ്, സ്‌കൈപ്പ് എന്നിവയുടെ നിയന്ത്രണവും ഇദ്ദേഹത്തിന്റെ കീഴിലാണ്.

ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള സണ്‍ സോഫ്‌റ്റ്വെയറില്‍ നിന്നും 1992ലാണ് ഇദ്ദേഹം മൈക്രോസോഫ്റ്റില്‍ ചേരുന്നത്. മാഗ്ലൂര്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇദ്ദേഹം എഞ്ചിനീയറിങ്ങ് ബിരുദം നേടിയത്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും എടുത്തിട്ടുണ്ട്.

Share this

0 Comment to "മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനത്ത് ഇനി ഇന്ത്യക്കാരന്‍"

Post a Comment