Sunday 26 January 2014

അന്‍വര്‍ റഷീദിന്റെ നായകനായി ഫഹദ്

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകന്‍ ഫഹദ്. അഞ്ചു സുന്ദരികളിലെ ആമി എന്ന ഹ്രസ്വചിത്രമാണ് ഇരുവരും ഇതിനു മുമ്പ് ഒന്നിച്ച ചിത്രം. അന്‍വര്‍ റഷീദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് മണിയറയിലെ ജിന്ന് എന്നായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

രഘുനാഥ് പലേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നായികയുടേയും മറ്റ് അഭിനേതാക്കളുടേയും കാര്യത്തില്‍ തീരുമാനമാകുന്നതേ ഉള്ളൂ. സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉസ്താദ് ഹോട്ടലാണ് ഏറ്റവും ഒടുവില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത മുഴുനീള ചിത്രം. അഞ്ജലി മേനോനന്‍ തിരക്കഥയെഴുതി ദുല്‍ഖര്‍ നായകനായ ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബാംഗ്ലൂര്‍ ഡേയ്സ് നിര്‍മ്മിക്കുന്നതും അന്‍വര്‍ റഷീദാണ്. ഈ ചിത്രത്തില്‍ ദുല്‍ഖര്‍, നിവിന്‍, ഫഹദ്, ഇഷ, പാര്‍വതി മേനോന്‍, നസ്രിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share this

0 Comment to "അന്‍വര്‍ റഷീദിന്റെ നായകനായി ഫഹദ്"

Post a Comment