Sunday 26 January 2014

ഗൂഗിളിനെ ഹാക്ക് ചെയ്ത് നേടാം 27ലക്ഷം അമേരിക്കന്‍ ഡോളര്‍

ന്യൂയോര്‍ക്ക്: ഗൂഗിള്‍ ഹാക്കിങ്ങ് മത്സരം സംഘടിപ്പിക്കുന്നു വിജയിക്കുന്നവര്‍ക്ക് സമ്മാനം 27ലക്ഷം അമേരിക്കന്‍ ഡോളര്‍ സമ്മാനം. ഗൂഗിളിന്‍റെ ഒപ്പറേറ്റിങ്ങ് സിസ്റ്റം ബൈസ് ബ്രൌസറാണ് ഹാക്ക് ചെയ്യേണ്ടത് മത്സരം. പിവാനിയം എന്നാണ് ഈ മത്സരത്തിന് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേര്. ഇത്തവണ എയ്സ്സര്‍, എച്ച്പി സിസ്റ്റങ്ങളിലെ ക്രോം ഒഎസാണ് മത്സരാര്‍ത്ഥികള്‍ ഹാക്ക് ചെയ്യേണ്ടത്.

കഴിഞ്ഞ നാലുവര്‍ഷമായി ഗൂഗിള്‍ ഹാക്കിങ്ങ് മത്സരം നടത്തുന്നത്. കാനഡയിലെ കാന്‍ സെക്ക് വെസ്റ്റ് കോണ്‍ഫ്രന്‍സിലാണ് മത്സരം നടക്കുന്നത്. വാന്‍കൂവറിലാണ് ഈ കോണ്‍ഫ്രന്‍സ്. ഇത്തവണ 27ലക്ഷം അമേരിക്കന്‍ ഡോളറാണ് മത്സരത്തിന് നല്‍കുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം 31ലക്ഷം അമേരിക്കന്‍ ഡോളറാണ് ഗൂഗിള്‍ നല്‍കിയിരുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്‍റലിന്റെ ക്രോം ഓപ്പറേറ്റിങ്ങ് സിസ്റ്റം ഹാക്ക് ചെയ്യുവാനാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. അന്ന് ഹാക്കിങ്ങില്‍ വിജയിച്ചവര്‍ക്ക് ഗൂഗിളില്‍ ജോലിയും നല്‍കിയിരുന്നു. തങ്ങളുടെ തന്നെ സുരക്ഷ വിള്ളല്‍ കണ്ടെത്തുവനാണ് പ്രധാനമായും ഗൂഗിള്‍ മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിന് ഓണ്‍ലൈനായി റജിസ്ട്രര്‍ ചെയ്യാം

Share this

0 Comment to "ഗൂഗിളിനെ ഹാക്ക് ചെയ്ത് നേടാം 27ലക്ഷം അമേരിക്കന്‍ ഡോളര്‍"

Post a Comment