Saturday 25 January 2014

ഇന്ത്യ വീണ്ടും എകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം എകദിനത്തില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടതോടെ ഇന്ത്യ ഐസിസി എകദിന റാങ്കിങ്ങില്‍ ഒന്നാം റാങ്കിലേക്ക് തിരികെ എത്തി. പെര്‍ത്തിലാണ് ഒസീസ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ഐസിസിയുടെ പുതിയ റാങ്കിങ്ങ് പ്രകാരം 117 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 116 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്.

ന്യൂസിലന്‍ഡിനെതിരായി നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഇന്ത്യക്ക് ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ന്യൂസിലന്‍ഡിനെതിരായി ശനിയാഴ്ച്ച നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യ വിജയം ഉറപ്പിക്കണം

Share this

0 Comment to "ഇന്ത്യ വീണ്ടും എകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്"

Post a Comment