Saturday 25 January 2014

പ്രണയത്തിന് ശബ്ദമെന്തിന്?

ജന്‍മനാ ബധിരയാണ് അവള്‍. മൌനം കൊണ്ട് സംസാരിക്കുന്നവള്‍. ഇത്തവണത്തെ പിറന്നാളിന് അവള്‍ക്ക് ലഭിച്ചത് ഒരു മൊബൈല്‍ ഫോണാണ്. കേള്‍ക്കാനും പറയാനും കഴിയാത്തവള്‍ക്ക് ഈ ഫോണ്‍ എന്തിന് എന്ന ചിന്തയില്‍ അവളുടെ പുരികം ചുളിഞ്ഞു.

ഇത്തിരി കഴിഞ്ഞപ്പോള്‍ ഫോണില്‍ വെളിച്ചം വന്നു മിന്നി. കോളാണ്. അപ്പുറത്ത് അവളുടെ ഉറ്റ കൂട്ടുകാരനാണ്, റാം. അവനും ബധിരന്‍. വീഡിയോ കോളിലൂടെ അവളവനെ കാണുന്നു. പിറന്നാള്‍ ആശംസ നേര്‍ന്ന ശേഷം അവനവളോട് ആംഗ്യ ഭാഷയില്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നു. അതിനെന്തായിരിക്കും അവളുടെ മറുപടി?

ഇത് സ്പീച്ച് ലെസ് എന്ന ഹ്രസ്വസിനിമ. സംവിധാനം, തിരക്കഥ, എഡിറ്റിങ്: ശ്രീകാന്ത് കെകരെ. ലോകമെങ്ങുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി നടന്ന 48 മണിക്കൂര്‍ ഫിലിം പ്രൊജക്റ്റ് മല്‍സരത്തിന് സമര്‍പ്പിച്ചതാണ്, രണ്ടു ദിവസം കൊണ്ട് ചിത്രീകരിച്ച ഈ അഞ്ചു മിനിറ്റ് സിനിമ. മുംബൈയില്‍ നടന്ന മല്‍സരത്തില്‍ മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി, മികച്ച ഒറിജനല്‍ മ്യൂസിക്, മികച്ച രണ്ടാമത്തെ ചിത്രം എന്നിങ്ങനെ അഞ്ച് അവാര്‍ഡുകള്‍ ഈ ചിത്രം കരസ്ഥമാക്കി.

കാണുക, ആരും നിശ്ശബ്ദരായി പോവുന്ന പ്രണയത്തിന്റെ ഇന്ദ്രജാലം: 


Share this

0 Comment to "പ്രണയത്തിന് ശബ്ദമെന്തിന്?"

Post a Comment