Friday 24 January 2014

സിഎന്‍എന്‍ ചാനലിന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകളില്‍ ഒന്നായ സിഎന്‍എന്‍ ട്വിറ്റര്‍ , ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. സിറിയന്‍ ഇലക്ട്രോണിക്ക് ആര്‍മിയാണ് ഹാക്കിങ്ങ് നടത്തിയത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സിറിയന്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹാക്കിങ്ങ് ഗ്രൂപ്പാണ് സിറിയന്‍ ഇലക്ട്രോണിക്ക് ആര്‍മി.

സിറിയന്‍ സമാധന ചര്‍ച്ചകള്‍ തുടങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. സിറിയയ്ക്ക് അനുകൂലമായി നില്‍ക്കുന്ന ഇറാനെ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയതാണ് ഹാക്കിങ്ങിന് പ്രകോപനമായത് എന്നാണ് അറിയുന്നത്. നേരത്തെ ഇസ്രയേല്‍ നെറ്റ്വര്‍ക്കുകളില്‍ ഹാക്കിങ്ങ് നടത്തിയിട്ടുള്ള ഇവര്‍ ആദ്യമായണ് അമേരിക്കയിലെ പ്രമുഖ ചാനലിനെ ലക്ഷ്യം വയ്ക്കുന്നത്.

നേരത്തെ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി എ.പിയെ എസ്.ഇ.എ ഹാക്ക് ചെയ്തിരുന്നു. സിഎന്‍എന്‍ പുറമേ ദി ലീഡ്, പൊളിറ്റിക്കല്‍ ടിക്കര്‍ എന്നീ സിഎന്‍എന്‍ പരിപാടികളുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മിനുട്ടിനുള്ളില്‍ അക്കൗണ്ടുകള്‍ തിരിച്ചുപിടിച്ചതായി സിഎന്‍എന്‍ വ്യക്തമാക്കി. എസ്ഇഎ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്നെ ഹാക്കിങ്ങ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

Share this

0 Comment to "സിഎന്‍എന്‍ ചാനലിന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു"

Post a Comment