Friday 24 January 2014

ആറാംക്ലാസുകാരിക്ക് അഞ്ചുലക്ഷം സമ്മാനം

കൊച്ചി: ചുമ്മാ പഠിത്തവും കളിയുമായി നടന്നാല്‍ പോര ഗയ്‌സ് അല്‍പ്പം ക്രിയേറ്റിവിറ്റിയും വേണം.

ചെടികളോടും മീനുകളോടും കൂട്ടുകൂടി നവനീത എന്ന ആറാം ക്ലാസുകാരി കരസ്ഥമാക്കിയത് മികച്ച 'ബഡ്ഡിങ് സയന്റിസ്റ്റി'നുള്ള അഞ്ചു ലക്ഷം രൂപയാണ്. മത്സ്യങ്ങളെ വളര്‍ത്തുന്ന വെള്ളം റീസൈക്കിള്‍ ചെയ്ത് അടിപൊളി ഉദ്യാനമുണ്ടാക്കാം എന്ന ആശയം അവതരിപ്പിച്ചാണ് ഈ കൊച്ചുമിടുക്കി നാഷണല്‍ സയന്റിസ്റ്റ് മത്സരത്തില്‍ സമ്മാനം നേടിയത്.

തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ നവനീത രാജീവിന്റെ 'അക്വാപോണിക്‌സ്' എന്ന ആശയമാണ് ജഡ്ജസിന്റെ മനം കവര്‍ന്നത്. കാക്കനാട് ഹീര വാസ്തു ഗ്രാമത്തില്‍ ഡോ. രാജീവ്- ഡോ. ആശ ദമ്പതിമാരുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് നവനീത. എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കാന്‍ സഹോദരി നിവേദിതയും ഒപ്പമുണ്ട്.

സ്‌കൂള്‍ ലെവല്‍, സ്റ്റേറ്റ് ലെവല്‍ എന്നീ മത്സരങ്ങള്‍ വിജയിച്ചാണ് ഈ കുട്ടിസയന്റിസ്റ്റ് അഞ്ചുലക്ഷം രൂപ സ്വന്തമാക്കിയത്. സയന്റിഫിക് ഫീല്‍ഡില്‍ മാത്രമല്ല, സാഹിത്യത്തിലും സജീവമാണ് നവനീത. 'നവനീതാസ് ഗാര്‍ഡന്‍' എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങി തന്റെ എണ്ണമറ്റ കവിതകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. കവിതകള്‍ക്ക് ധാരാളം ആരാധകരുമുണ്ട്. സാഹിത്യത്തെയും ശാസ്ത്രത്തെയും ഒരുപോലെ സ്‌നേഹിക്കുന്ന കൊച്ചു മിടുക്കിക്ക് സ്‌കൂളില്‍ ഗംഭീരമായ സ്വീകരണവും നല്‍കിയിരുന്നു.

Share this

0 Comment to "ആറാംക്ലാസുകാരിക്ക് അഞ്ചുലക്ഷം സമ്മാനം"

Post a Comment