Sunday 26 January 2014

ആപ്പിളിന് ഭീഷണിയായി സാംസങ്ങും ഗൂഗിളും തമ്മില്‍ കരാര്‍

ന്യൂയോര്‍ക്ക്: പകര്‍പ്പവകാശങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ സാംസങ്ങും ഗൂഗിളും കരാറില്‍ ഏര്‍പ്പെട്ടു. നിലവില്‍ ഇരു ടെക്നോളദി ഭീമന്‍മാര്‍ക്കും ഇടയിലുള്ള കരാര്‍ പത്ത് വര്‍ഷത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഞയറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തകുറിപ്പിലാണ് പുതിയ കരാറിന്‍റെ കാര്യം ഇരു കമ്പനികള്‍ വ്യക്തമാക്കിയത്. പുതിയ ബിസിനസ് മേഖലകളെ കണ്ടുള്ള വിശാല തീരുമാനം എന്നാണ് കരാറിനെ വാര്‍ത്ത കുറിപ്പില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണന കമ്പനിയായ സാംസങ്ങ് തങ്ങളുടെ മുഖ്യ എതിരാളി ആപ്പിളിനെ വിപണിയില്‍ വെല്ലുവിളിക്കുന്നത് തന്നെ ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്‍റെ കരുത്തിലാണ്. അതിനാല്‍ തന്നെ സാംസങ്ങ് ഗൂഗിള്‍ ബന്ധം ശക്തമാകുന്നത് ശുഭസൂചനയായണ് ആന്‍ഡ്രോയ്ഡ് സ്നേഹികള്‍ കാണുന്നത്. എന്നാല്‍ ആപ്പിളിന് ഈ കരാര്‍ അത്ര നല്ല സൂചനയല്ല നല്‍കുന്നത്.

പുതിയ ഗവേഷങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഇരു കമ്പനികളും ഇനി മികച്ച സഹകരണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടയില്‍ സാംസങ്ങ് ആപ്പിളുമായുള്ള അമേരിക്കന്‍ കോടതിയിലെ കേസുകള്‍ തുടരുകയാണ്.

Share this

0 Comment to "ആപ്പിളിന് ഭീഷണിയായി സാംസങ്ങും ഗൂഗിളും തമ്മില്‍ കരാര്‍"

Post a Comment