Sunday 26 January 2014

ഒരു വര്‍ഷത്തോളം മുങ്ങി നടന്ന പിടികിട്ടാപുള്ളിയെ ഫേസ്ബുക്ക് കുടുക്കി

പെന്‍സില്‍വാനിയ: ഒരു വര്‍ഷത്തോളം മുങ്ങി നടക്കുന്ന പിടികിട്ടപുള്ളി ഒടുവില്‍ പൊലീസ് പിടിയിലായി കാരണമായത് ഫേസ്ബുക്കും. സംഭവം നടന്നത് അമേരിക്കയിലെ പെന്‍സല്‍വാനിയയിലാണ്. അബദ്ധത്തില്‍ സ്വന്തം ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റിയതാണ്. 2012 നവംബര്‍ മുതല്‍ ഒളിവിലായ ജെയിംസ് ലെസ്കോവിച്ച് എന്ന കുറ്റവാളിക്ക് പണികിട്ടാന്‍ ഇടയാക്കിയത്.

ഇയാളെ തിരയുന്ന ഫ്രീലാന്‍റ് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഒരു മണിക്കൂറിനുള്ളിലാണ് ഇയാളെ പൊക്കിയത്. 35 വയസ്സുകാരനായ ജെയിംസ് 35 ഒളം ഗുരുതരമായ കേസുകളില്‍ പ്രതിയാണ്.

ഇയാള്‍ക്കായുള്ള പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഇത്രയും കാലം വ്യജ ഫേസ്ബുക്ക് അക്കൌണ്ടിലൂടെ ഫേസ്ബുക്കില്‍ കയറിയിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം ഈ അക്കൌണ്ടില്‍ തന്‍റെ ഫോട്ടോ ഇട്ടു എന്നിട്ട് പറഞ്ഞു ഇതാണ് ഞാന്‍. ഈ ഫോട്ടോ പൊലീസ് പതിപ്പിച്ച ലുക്ക് ഔട്ട് നോട്ടീസിലെ ആതേ ഫോട്ടോയായിരുന്നു.

പിന്നെയുള്ള എല്ലാ നടപടികളും വളരെ വേഗത്തിലായിരുന്നു. ഇയാളുമായി ഒരു പൊലീസ് ഓഫീസര്‍ പെണ്‍കുട്ടിയെന്ന വ്യാജേന ചാറ്റ് ചെയ്തു. ഈ ചാറ്റില്‍ ജെയിംസ് വീണു വീട്ടിലേക്കുള്ള വഴി കൃത്യമായി 'പൊലീസ് പെണ്ണിന്' പറഞ്ഞു കൊടുത്തു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് ജെയിംസ്.

Share this

0 Comment to "ഒരു വര്‍ഷത്തോളം മുങ്ങി നടന്ന പിടികിട്ടാപുള്ളിയെ ഫേസ്ബുക്ക് കുടുക്കി"

Post a Comment