Sunday, 26 January 2014

എകദിന റാങ്കിങ്ങില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം നഷ്ടമായി

ദുബായി: ഐസിസി എകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ അഞ്ചാം എകദിനത്തില്‍ ഓസ്‌ട്രേലിയ വിജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് വീഴുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ന്യൂസ്‌ലന്‍ഡ് പര്യടത്തിലും തുടര്‍ച്ചായ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പെര്‍ത്തില്‍ ഒസീസ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെ ഇന്ത്യ ഒന്നാംസ്ഥാനത്തേക്ക് തിരികെ വന്നു. ഒന്നാംസ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ന്യൂസ്‌ലന്‍ഡിനെതിരായി ശനിയാഴ്ച്ച നടന്ന മൂന്നാം ഏകദിനം വിജയിക്കേണ്ടിയിരുന്നു.

എന്നാല്‍ ഈ മത്സരത്തില്‍ ഇന്ത്യക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇംഗ്ലണ്ടിനെതിരെ ഓസീസ് ജയിക്കുകകൂടി ചെയ്തതോടെ ഇന്ത്യയുടെ ഒന്നാംസ്ഥാനം നഷ്ടമായി.

Share this

0 Comment to "എകദിന റാങ്കിങ്ങില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം നഷ്ടമായി"

Post a Comment