Saturday 25 January 2014

ജി-മെയില്‍ പണിമുടക്ക്: ഗൂഗിള്‍ മാപ്പ് പറഞ്ഞു

ന്യൂയോര്‍ക്ക്: ജി-മെയില്‍ അടക്കമുള്ള അക്കൗണ്ടുകള്‍ പണി മുടക്കിയ സംഭവത്തില്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞു. സോഫ്റ്റ് വെയര്‍ പ്രശ്നങ്ങളാണ് ഇത്തരത്തില്‍‌ ഒരു സംഭവത്തിന് ഇടയാക്കിയതെന്നാണ് ഗൂഗിള്‍ വിശദീകരിക്കുന്നത്. ഗൂഗിള്‍ മെയില്‍, ഗൂഗിള്‍ പ്ലസ്, ഗൂഗിള്‍ കലണ്ടര്‍ അടക്കമുള്ള സേവനങ്ങളാണ് ശനിയാഴ്ച ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് ജിമെയില്‍. തകരാറിലായത്. അരമണിക്കൂറിന് ശേഷമാണ് ജിമെയില്‍ സര്‍വീസിലുണ്ടായ തകരാര്‍ ഗൂഗിളിന് പരിഹരിക്കാനായത്.

ആദ്യം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഗൂഗിള്‍ തങ്ങളുടെ ബ്ലോഗിലൂടെയാണ് വിശദീകരണം നല്‍കിയത്. തങ്ങളുടെ 10 ശതമാനം ഉപയോക്തക്കളെ മാത്രമാണ് സംഭവം ബാധിച്ചിട്ടുള്ളുവെന്ന് വ്യക്തമാക്കിയ ഗൂഗിള്‍ എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ ഉപയോക്തക്കളോട് മാപ്പ് പറയുന്നതായി പോസ്റ്റില്‍ പറയുന്നു.

അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രശ്നം നേരിട്ടത്. വ്യാപരങ്ങളുടെ അവസാന മണിക്കൂര്‍ ആയതിനാല്‍ അവിടെ മെയിലുകളും, ഡോക്സും തടസ്സപ്പെട്ടത് ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ യാഹൂവിന്‍റെ മെയിലും ഇത്തരത്തില്‍ പണിമുടക്കിയിരുന്നു. അന്ന് യാഹുവും ഉപയോക്തക്കളോട് മാപ്പ് പറഞ്ഞിരുന്നു.

Share this

0 Comment to "ജി-മെയില്‍ പണിമുടക്ക്: ഗൂഗിള്‍ മാപ്പ് പറഞ്ഞു"

Post a Comment